WhatsApp Marketing Tip 4 - WhatsApp Group

 

Whatsapp Group

WhatsApp Marketing Tip 4 - WhatsApp Group

ആദ്യം തന്നെ പറയട്ടെ ഒരു ജനസേവന കേന്ദ്രം നൽകുന്ന സേവനങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക്  പ്രൊമോട്ട് ചെയ്യുന്നതിന് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വാട്സ്ആപ്പ് ആണ് എന്നതിൽ സംശയമില്ല. വാട്സ്ആപ്പ് വഴി നിങ്ങളുടെ  സ്ഥാപനത്തിനെ പ്രൊമോട്ട് ചെയ്യാൻ ആദ്യമായി ചെയ്യേണ്ടത് സ്ഥാപനത്തിൻ്റെ പേരിൽ പുതിയ നമ്പർ ഉപയോഗിച്ച് ഒരു ബിസിനസ് വാട്സ്ആപ്പ് നിർമിക്കുക എന്നതാണ്. ശേഷം നിങ്ങളുടെ സ്ഥാപനത്തിന് ചുറ്റുമുള്ള പരിജയത്തിലുള്ളവരും അല്ലാത്തതുമായ ആളുകളിലേക്ക് ഈ നമ്പർ എത്തിക്കുകയും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഈ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യണം.

WhatsApp Group

പേര് സൂചിപ്പിക്കുന്നത് പോലെ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എന്നത് ഉപയോക്താക്കളുടെ ഒരു കൂട്ടമാണ്.

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ, നിങ്ങൾ പങ്കിടുന്ന ഒരു സന്ദേശം ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ചു ലഭിക്കുന്നു.

ഗ്രൂപ്പിലെ മറ്റ് ഉപയോക്താക്കൾ അയച്ച സന്ദേശങ്ങളും ഇതേ രീതിയിൽ കാണാം.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഒരു മുറിയിൽ ഇരിക്കുന്ന സുഹൃത്തുക്കളുടെ ഗ്രൂപ്പിന് സമാനമാണ്, അവിടെ നിങ്ങൾ പറയുന്നതോ കേൾക്കുന്നതോ എല്ലാം മുറിയിലുള്ള മറ്റുള്ളവർക്കും കേൾക്കാനാകും.

വിഷയങ്ങൾ സമയത്തിന് അനുസരിച്ചു ഒരു ചർച്ച രൂപത്തിൽ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആണ്.

വ്യക്തിപരമായി ഓരോരുത്തർക്കായി സംശയ നിവാരണം നടത്താതെ ഗ്രുപ്പിലെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാവുന്ന രീതിയിൽ ഇത് ഉപയോഗിക്കാവുന്നതാണ്.

സ്ഥാപനത്തിൽ സ്ഥിരമായി വരുന്ന ഉപഭോക്താക്കളുടെയും പരിചയക്കാരുടെയും നമ്പർ ഉപയോഗിച്ച് സ്ഥാപനത്തിൻറെ പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു അതിൽ പുതുതായി വരുന്ന സേവനങ്ങളുടെയും സ്ഥാപനത്തിൽ ലഭ്യമാവുന്ന സേവനങ്ങളുടെയും പരസ്യങ്ങൾ USK Login പോർട്ടൽ മുഖാന്തരം ഡൗൺലോഡ് ചെയ്തു ഷെയർ ചെയ്യാവുന്നതാണ്.

അങ്ങനെ ചെയ്യുമ്പോൾ ഗ്രൂപ്പിലെ മെമ്പേഴ്‌സ് അതിനെ കുറിച്ചു സംസാരിക്കുകയും കാര്യങ്ങൾ അറിയുകയും നമുക്ക് ഒരു ബിസിനസ് അവസരം വരുകയും ചെയ്യാൻ സാധ്യത ഉണ്ട്.  

 

Post a Comment

Previous Post Next Post