WhatsApp Marketing Tip 3 - WhatsApp Broadcast
ആദ്യം തന്നെ പറയട്ടെ ഒരു ജനസേവന കേന്ദ്രം നൽകുന്ന സേവനങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിന് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വാട്സ്ആപ്പ് ആണ് എന്നതിൽ സംശയമില്ല. വാട്സ്ആപ്പ് വഴി നിങ്ങളുടെ സ്ഥാപനത്തിനെ പ്രൊമോട്ട് ചെയ്യാൻ ആദ്യമായി ചെയ്യേണ്ടത് സ്ഥാപനത്തിൻ്റെ പേരിൽ പുതിയ നമ്പർ ഉപയോഗിച്ച് ഒരു ബിസിനസ് വാട്സ്ആപ്പ് നിർമിക്കുക എന്നതാണ്. ശേഷം നിങ്ങളുടെ സ്ഥാപനത്തിന് ചുറ്റുമുള്ള പരിജയത്തിലുള്ളവരും അല്ലാത്തതുമായ ആളുകളിലേക്ക് ഈ നമ്പർ എത്തിക്കുകയും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഈ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യണം.
WhatsApp Broadcast
ഒരു വാട്ട്‌സ്ആപ്പ് ബ്രോഡ്‌കാസ്റ്റ് ഒരേസമയം നിരവധി കോൺടാക്‌റ്റുകളിലേക്ക് ഒരു സന്ദേശമോ മീഡിയയോ അയയ്‌ക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ അയച്ച സന്ദേശം ചാറ്റിൽ ഒരു വ്യക്തിഗത സന്ദേശമായി ദൃശ്യമാകും. ഒരു വാട്ട്‌സ്ആപ്പ് ബ്രോഡ്‌കാസ്റ്റ് വ്യക്തിഗതമായി ആളുകളുടെ ഒരു ലിസ്റ്റിലേക്ക് പങ്കിടുന്ന ഒരു ഫ്ലയർ ആയി കണക്കാക്കാം. ഒന്നിലധികം ആളുകളിലേക്ക് ക്ഷണങ്ങളോ ആശംസകളോ പങ്കിടാനും പുതിയ അറിയിപ്പുകൾ അറിയിച്ചു കൊണ്ട് ബിസിനസ് വളർത്താനും ഇത് ഉപയോഗിക്കാം.
സാധാരണ ഗ്രൂപ്പിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ബ്രോഡ്‌കാസ്റ്റ് ഗ്രൂപ്പ്
സാധാരണ ഗ്രൂപ്പിൽ നിങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ അംഗങ്ങളെയും ഗ്രൂപ്പിലെ എല്ലാ മെമ്പേർസിനും കാണാമെങ്കിൽ ബ്രോഡ്‌കാസ്റ്റ് ഗ്രൂപ്പിൽ അത് ലഭ്യമല്ല.സാധാരണ ഗ്രൂപ്പിൽ ഒരു സന്ദേശം അയക്കുമ്പോൾ ഗ്രൂപ്പിൽ ആണ് അത് പോസ്റ്റ് ആകുന്നത് അത് കൊണ്ട് തന്നെ ഗ്രൂപ്പിൽ ഒരു ചർച്ച രൂപത്തിലാണ് മറുപടികൾ ഉണ്ടാകുക.