Whatsapp Marketing Tip 2 :- Whatsapp Live Status

 

Whatsapp Live Status

WhatsApp Marketing Tip 1 - Live Status Update

ആദ്യം തന്നെ പറയട്ടെ ഒരു ജനസേവന കേന്ദ്രം നൽകുന്ന സേവനങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക്  പ്രൊമോട്ട് ചെയ്യുന്നതിന് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വാട്സ്ആപ്പ് ആണ് എന്നതിൽ സംശയമില്ല. വാട്സ്ആപ്പ് വഴി നിങ്ങളുടെ  സ്ഥാപനത്തിനെ പ്രൊമോട്ട് ചെയ്യാൻ ആദ്യമായി ചെയ്യേണ്ടത് സ്ഥാപനത്തിൻ്റെ പേരിൽ പുതിയ നമ്പർ ഉപയോഗിച്ച് ഒരു ബിസിനസ് വാട്സ്ആപ്പ് നിർമിക്കുക എന്നതാണ്. ശേഷം നിങ്ങളുടെ സ്ഥാപനത്തിന് ചുറ്റുമുള്ള പരിജയത്തിലുള്ളവരും അല്ലാത്തതുമായ ആളുകളിലേക്ക് ഈ നമ്പർ എത്തിക്കുകയും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഈ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യണം.


വാട്സ്ആപ്പ് സ്റ്റാറ്റസ് ലൈവ് അപ്ഡേറ്റുകൾ

നിങ്ങൾ ഒരു usklogin.com ഉപഭോക്താവായതിനാൽ പുതുതായി വരുന്ന സേവനങ്ങളുടെ അപ്ഡേറ്റുകൾ നിങ്ങളുടെ വിലാസം ഉൾപ്പെടുത്തി ലഭിക്കുമല്ലോ.  ഈ അപ്ഡേറ്റുകൾ  യഥാസമയം നിങ്ങളുടെ ബിസിനസ് വാട്സ്ആപ്പിൽ സ്റ്റാറ്റസ് വെച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക സ്റ്റാറ്റസ് മുഖാന്തരം ഓരോ അറിയിപ്പുകളും ഷെയർ ചെയ്യുമ്പോൾ ഉപഭോക്താക്കൾ സേവനത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പേഴ്സണലായി മെസ്സേജ്  അയച്ചു  ചോദിക്കുവാൻ സാധ്യത ഉണ്ട്.
അങ്ങനെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഒരാൾ മെസ്സേജ് അയച്ചാൽ കാര്യങ്ങൾ പറഞ്ഞു കൊടുത്ത് അത് ബിസിനസ് ആക്കി മാറ്റുക.

Post a Comment

Previous Post Next Post