WhatsApp Marketing Tip 1 - Business WhatsApp
ആദ്യം തന്നെ പറയട്ടെ ഒരു ജനസേവന കേന്ദ്രം നൽകുന്ന സേവനങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിന് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് വാട്സ്ആപ്പ് ആണ് എന്നതിൽ സംശയമില്ല. വാട്സ്ആപ്പ് വഴി നിങ്ങളുടെ സ്ഥാപനത്തിനെ പ്രൊമോട്ട് ചെയ്യാൻ ആദ്യമായി ചെയ്യേണ്ടത് സ്ഥാപനത്തിൻ്റെ പേരിൽ പുതിയ നമ്പർ ഉപയോഗിച്ച് ഒരു ബിസിനസ് വാട്സ്ആപ്പ് നിർമിക്കുക എന്നതാണ്. ശേഷം നിങ്ങളുടെ സ്ഥാപനത്തിന് ചുറ്റുമുള്ള പരിജയത്തിലുള്ളവരും അല്ലാത്തതുമായ ആളുകളിലേക്ക് ഈ നമ്പർ എത്തിക്കുകയും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഈ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യണം.
ബിസിനസ് വാട്സ്ആപ്പ്
ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്തതാണ് ബിസിനസ് വാട്സ്ആപ്പ്. അത് കൊണ്ട് തന്നെ സാധരണ വാട്സ്ആപ്പിൽ നിന്നും വ്യത്യസ്തമായ ഒത്തിരി പ്രയോജനങ്ങൾ ബിസിനസ് വാട്സ്ആപ്പ് വഴി ലഭ്യമാണ്.
WhatsApp Business Profile
നിങ്ങളുടെ ലോഗോ, ബിസിനസ്സ് വിവരണം, പ്രവർത്തന സമയം, വെബ്‌സൈറ്റ് എന്നിവ പോലുള്ള നിങ്ങളെ കുറിച്ചു ഉപഭോക്താക്കൾക്ക് അറിയാൻ സഹായകരമായ വിവരങ്ങളുള്ള ഒരു വെർച്വൽ സ്റ്റോർ സൃഷ്‌ടിക്കാം .
Greeting Messege
പുതിയ ഉപഭോക്താക്കൾ നിങ്ങളുടെ ബിസിനസ്സുമായി ഒരു സംഭാഷണം ആരംഭിക്കുമ്പോൾ അവർക്ക് ഒരു ഇഷ്‌ടാനുസൃത സ്വാഗത സന്ദേശം സ്വയമേവ അയയ്‌ക്കുക. എന്ത് മെസ്സേജ് അയക്കണം എന്ന് നമുക്ക് സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
Away Messages
പ്രതീക്ഷകൾ സജ്ജീകരിക്കുന്നതിനും നിങ്ങൾ എപ്പോൾ തിരിച്ചെത്തുമെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതിനും നിങ്ങളുടെ പ്രവൃത്തി സമയത്തിന് പുറത്ത് ലഭിക്കുന്ന സന്ദേശങ്ങളോട് സ്വയമേവ പ്രതികരിക്കുക.
Quick Replies
നിങ്ങൾ പതിവായി അയയ്‌ക്കുന്ന സന്ദേശങ്ങൾക്ക് അല്ലെങ്കിൽ സാധാരണ ചോദ്യങ്ങൾക്ക് ഏതാനും ടാപ്പുകളിൽ പ്രതികരിക്കാൻ കുറുക്കുവഴികൾ സൃഷ്‌ടിക്കുക.
Labels
പ്രധാനപ്പെട്ട ഉപഭോക്തൃ സംഭാഷണങ്ങൾ ഓർഗനൈസുചെയ്യുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ ആവശ്യമുള്ള സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്താനും പ്രതികരിക്കാനും കഴിയും.
ഇങ്ങനെ തുടങ്ങി ഒട്ടനതികം സംവിധാനങ്ങൾ ബിസിനസ് വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ലഭ്യമാണ്. ഇത് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് കൃത്യമായ സംതൃപ്തി നൽകാനും നമ്മുടെ സ്ഥാപനത്തോട് മതിപ്പ് തോന്നാനും സഹായിക്കുന്നതാണ്.