NSDL PAN SERVICE AGENCY
പാൻ കാർഡ് സേവനങ്ങൾ നൽകാൻ സർക്കാർ കമ്പനികളായ യു ടി ഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് (UTITSL), നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) എന്നിവയുടെ പാൻ കാർഡ് ഏജൻസികൾ ലഭ്യമാണ്.
NSDL പാൻ കാർഡ് ഏജൻസി രജിസ്ട്രേഷൻ
UTITSL പോലെ പാൻ കാർഡ് സേവനം ലഭ്യമാക്കാൻ ഏജൻസി നൽകുന്ന മറ്റൊരു കമ്പനിയാണ് NSDL.
NSDL പാൻ സർവീസ് ഏജന്റ് ആകുന്നതിന് കുറച്ചധികം നടപടി ക്രമങ്ങൾ ഉണ്ട് മാത്രമല്ല സെക്യൂരിട്ടിയുടെ ഭാഗമായി NSDL കമ്പനിയുടെ കുറെ അധികം നിബന്ധനകൾ പാലിച്ചു കൊണ്ട് മാത്രമേ NSDL വഴി പാൻ സർവീസുകൾ നൽകാൻ സാധിക്കൂ.
NSDL പാൻ സർവീസ് പോർട്ടൽ ലഭിക്കുന്നതിന് CSC, അക്ഷയ, പോലുള്ള ഏതെങ്കിലും തരത്തിലുള്ള ഒരു ലൈസൻസ് നിർബന്ധമാണ്. അത് കൊണ്ട് തന്നെ കൂടുതൽ ജന സേവന കേന്ദ്ര സംരംഭകരും UTI പാൻ സർവീസ് ഏജൻസി ആണ് എടുക്കുന്നത്.
ഏജൻസി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളും നിബന്ധനകളും മാറ്റി വെച്ചാൽ പാൻ അപേക്ഷ നൽകുന്ന കാര്യത്തിൽ UTITSL കമ്പനി നൽകുന്ന ഏജൻസി പോർട്ടലിലുള്ള നടപടികളേക്കാൾ കുറവ് NSDL പാൻ സർവീസ് പോർട്ടൽ വഴി ചെയ്യുമ്പോ ആണ്.
അതായത് അപേക്ഷകൻ്റെ പ്രാഥമിക വിവരങ്ങൾ നൽകിക്കൊണ്ട് പാൻ കാർഡ് അപേക്ഷക്ക് വരുന്ന ഫീ അടച്ച ശേഷം അപേക്ഷകൻ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള അപേക്ഷാ ഫോമും സപ്പോർട്ടിങ് രേഖകളും ശരിയായ രീതിയിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതി.
NSDL പാൻ സർവീസ് ഏജൻസി എടുത്തിട്ടുള്ള സ്ഥാപനത്തിൻ്റെ വിവരങ്ങൾ NSDL ഒഫീഷ്യൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്.
UTI പാൻ സർവീസ് ഏജൻസിയിലും NSDL പാൻ സർവീസ് ഏജൻസിയിലും ഉള്ള മറ്റു വ്യത്യാസങ്ങൾ
UTI പാൻ സർവീസ് ഏജൻസിയിൽ പാൻ അപേക്ഷ നൽകുന്നതിന് കൂപ്പൺ ആണ് വേണ്ടത് ഇത് മെയിൻ ഏജൻസിയിൽ നിന്നും സ്റ്റോക്ക് എടുക്കേണ്ടതാണ്. NSDL പാൻ സർവീസ് ഏജൻസിയിൽ വാലറ്റ് സംവിധാനം ആണ്. ബാലൻസ് ഉണ്ടെങ്കിലേ പാൻ സർവീസ് നൽകാനാകൂ വാലറ്റിലേക്ക് മുൻകൂട്ടി ഫണ്ട് ലോഡ് ചെയ്യേണ്ടതുണ്ട്.
UTI പാൻ സർവീസ് ഏജൻസി ലോഗിനും പാസ്സ്‌വേർഡും ഉപയോഗിച്ച് ഏത് കമ്പ്യൂട്ടറിലും ലോഗിൻ ചെയ്യാൻ സാധിക്കുമെങ്കിൽ NSDL പാൻ സർവീസ് ഏജൻസി WIFI Internet ഉപയോഗിച്ചു പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിലോ അതിൻ്റെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാത്ത കമ്പ്യൂട്ടറിലോ പ്രവർത്തിക്കില്ല.
നിങ്ങളുടെ സ്ഥാപനത്തിൽ NSDL പാൻ ഏജൻസി ആവശ്യമെങ്കിൽ രജിസ്റ്റർ ചെയുന്നതിനു ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് WhatsApp ചെയ്യുക.