Help & Earn Extra Income
Help Desk Support
നിങ്ങളുടെ അറിവും പരിജയവും മറ്റുള്ളവർക്ക് ഉപകാരപ്പെടുത്തി വരുമാനമുണ്ടാക്കാൻ അവസരം
usklogin.com ഉപഭോക്താക്കളിൽ ചിലർക്കെങ്കിലും ആവശ്യമായി വന്നേക്കാവുന്ന ഒരു സേവനമാണ് Doubt Clearance Support.
ഒരു സ്ഥാപനത്തിൽ പുതുതായി വരുന്ന സ്റ്റാഫിനോ അല്ലെങ്കിൽ നിലവിൽ സ്ഥാപനം നടത്തുന്നവർക്ക് കൂടുതൽ സർവീസുകൾ നൽകാനോ ഒരാൾ സഹായിക്കാൻ ഉണ്ടെങ്കിൽ എന്ന് തോന്നുന്നത് സാധാരണമാണ്.
അത് മനസ്സിലാക്കി കൊണ്ട് അത്തരം ആളുകൾക്ക് ഒരു സഹായമകുക എന്ന ഉദ്ദേശത്തിൽ usklogin.com ഉപഭോക്താക്കളിൽ നിന്നും Helpdesk Support നൽകാൻ താല്പര്യമുള്ളവരെ കണ്ടെത്തി ആവശ്യമുളളവരിലേക്ക് ഈ സേവനം എത്തിക്കുക എന്നതാണ് Help and Earn ലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ സേവനം ആവശ്യമുള്ളവരിൽ നിന്നും ഒരു മാസത്തേക്ക് 1000 രൂപ വാങ്ങി കൊണ്ട് അത് നിങ്ങൾക്ക് നൽകുകയാണ് ഞങ്ങൾ ഇവിടെ ചെയ്യുന്നത്.
1000 എന്നത് ഇരു കൂട്ടർക്കും കുയപ്പമില്ലാത്ത ഒരു തുകയായി തോന്നിയത്തിനാലാണ് അങ്ങനെ തീരുമാനിച്ചിട്ടുള്ളത്.
ഫീ പൊതു അഭിപ്രായങ്ങൾക്ക് അനുസരിച്ചു മാറ്റാം വരുത്തിയേക്കം.
താൽപര്യമുള്ള ആളുകളെ കണ്ടെത്തി അനുയോജ്യമായ ആളുകളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുക.
Hel&Earn ന് തയ്യാറുള്ളവർ പ്രധാനമായും അറിയേണ്ട കാര്യങ്ങൾ
ഈ മേഖലയിൽ പ്രവർത്തിക്കുന്ന പരിജയ സമ്പത്തുള്ള ആളുകൾക്കും ഈ മേഖലയിൽ താൽപര്യമുള്ളവർക്കും മാത്രമേ ഈ അവസരം നൽകുന്നുള്ളൂ.
കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയും നല്ല രീതിയിൽ സേവനം നൽകും എന്ന് ഞങ്ങളോട് ഉറപ്പു പറയുന്നവരെ മാത്രമാണ് ഇതിന് വേണ്ടി പരിഗണിക്കുക.
1 ദിവസത്തെ സൗജന്യ സംശയ നിവാരണ സഹായം നൽകിയ ശേഷം ഇരു കൂട്ടരുടെയും താൽപര്യപ്രകാരം മാത്രമേ ഫീ വാങ്ങി മുന്നോട്ട് പോകൂ.
എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ നിങ്ങളെ അശ്രയിക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ തയ്യാറാവണം.
WhatsApp വഴി മെസ്സേജ് അയച്ചും ഫോൺ വിളിച്ചും സംശയങ്ങൾ ചോദിച്ചേക്കാം
പറഞ്ഞു കൊടുത്തിട്ട് മനസ്സിലാകാത്ത സംശയങ്ങൾ Any Desk പോലുളള സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്ത് കൊടുക്കേണ്ടി വരും.
നിങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് ഓരാൾ വിളിക്കുമ്പോൾ നിരാശപ്പെടുത്താതെ സേവനം നൽകാൻ മനസ്സ് വേണം
തിരക്ക് കൂടൂതൽ ഉള്ളവർക്ക് ഇത് ബുദ്ധിമുട്ടാകും എന്നതും ഇത്തരത്തിൽ എത്ര പേരെ സഹായിക്കാൻ സാധിക്കും എന്നതും മുൻകൂട്ടി അറിയണം .
മുകളിൽ പറഞ്ഞ കര്യങ്ങൾ നിങ്ങൾക്ക് പാലിക്കാൻ കഴിയും എന്നത് തീർച്ചയാണ് എങ്കിൽ താഴെ നൽകിയ ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക.
Help and Earn Application Form
ഞങ്ങളുടെ ഉപഭോക്താക്കൾ ഈ സാഹായം ആവശ്യപ്പെടുന്നത് അനുസരിച്ച് നിങ്ങളെ പരിഗണിക്കുന്നതാണ്.