Basic Online Service Training
usklogin.com ഉപഭോക്താക്കൾ പുതുതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവരല്ല, അത് കൊണ്ട് തന്നെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഞങ്ങൾ സർവീസ് സംബന്ധിച്ചുള്ള ക്ലാസ്സുകളോ സപ്പോർട്ടോ വാഗ്ദാനം ചെയ്യുന്നില്ല.
എന്നാൽ ഞങ്ങളുടെ ഉപഭോക്താക്കളിൽ ആർക്കെങ്കിലും ഓൺലൈൻ സർവീസ് സംബന്ധമായ പ്രാഥമിക ക്ലാസുകൾ ആവശ്യമെങ്കിൽ നിലവിൽ അത്തരം ക്ലാസുകൾ കൊടുക്കുന്ന കമ്പനികളുടെ സഹായത്തിൽ ഞങ്ങൾക്ക് അത്തരം ക്ലാസുകൾ നിങ്ങൾക്ക് നൽകാനാകും.
ഉദാ :- നിങ്ങളുടെ സ്ഥാപനത്തിൽ പുതുതായി വന്ന ഒരു സ്റ്റാഫിന് ഓൺലൈൻ സംബന്ധമായ സർവീസുകൾ പഠിക്കാൻ
ഓൺലൈൻ സർവീസ് പ്രാഥമിക പഠനം
6 ദിവസത്തെ ഓൺലൈൻ ലൈവ് ക്ലാസ്
ആഴ്ചയിൽ ബുധൻ , വ്യാഴം വെള്ളി തുടങ്ങിയ 3 ദിവസങ്ങളായി 2 മണിക്കൂർ വീതം 2 ആഴ്ചകളായി ആണ് നിങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസ് ലഭിക്കുന്നത്.
ഓൺലൈനായി ചെയ്യാവുന്ന പൊതുവായ സർവീസുകൾ ആണ് കൂടുതലും ഈ ഒരു ട്രെയിനിങ് വഴി നിങ്ങൾക്ക് വ്യക്തമാക്കി തരുന്നത്.
പ്രധാനപ്പെട്ട എല്ലാ സർവീസുകളും ഏത് വെബ്സൈറ്റ് വഴി ഏതെല്ലാം ഘട്ടങ്ങളിലൂടെ ആണ് പൂർത്തീകരിക്കുക എന്ന് ഈ ട്രെയിനിങ് വഴി മനസ്സിലാക്കാം
കൂടാതെ ഓരോ സർവീസ് ചെയ്യുമ്പോഴും ആവശ്യമായ രേഖകളും വിവരങ്ങളും എന്തൊക്കെ എന്നുള്ളതും ഓരോ സർവീസിനും വരുന്ന ഫീ എത്ര എന്നതും ഉപഭോക്താക്കളിൽ നിന്നും വാങ്ങാവുന്ന ഫീ എത്ര എന്നതും ഈ ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നതിലൂടെ മനസ്സിലാകും.
Basic Training പൂർണമായും നേടിയ ഒരാൾക്ക് ഒരു ഓൺലൈൻ സർവീസ് സ്ഥാപനത്തിൽ ചെയ്യുന്ന ഒട്ടുമിക്ക സർവീസുകളെ കുറിച്ചും ഒരു ധാരണ ഉണ്ടാകുന്നു.
ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മാത്രമേ ഈ ട്രെയ്നിങ് അറ്റൻഡ് ചെയ്തുകൊണ്ട് ഓൺലൈൻ വഴി സേവനങ്ങൾ ചെയ്യാനാകൂ.
ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചിട്ടുള്ളവർക്ക് പെട്ടെന്ന് കാര്യങ്ങൾ പഠിക്കാനാകും
പ്രിൻ്റ് എടുക്കുന്നതും സ്കാൻ ചെയ്യുന്നതും തുടങ്ങി കമ്പ്യൂട്ടർ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ ഈ ട്രെയിനിങ് വഴി പഠിക്കാൻ സാധിക്കില്ല.
ലൈവ് ട്രെയിനിങ് ആയത് കൊണ്ട് തന്നെ സംശയങ്ങൾ തീർക്കുന്നതിനുള്ള അവസരം ഈ ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നവർക്ക് ലഭിക്കുന്നതാണ്.
Google Meet അപ്ലിക്കേഷൻ വഴിയാണ് ഓൺലൈൻ ക്ലാസ് നൽകുന്നത് രാവിലെ 10:30 മുതൽ 12:30 വരെയാണ് മുകളിൽ പറഞ്ഞ ദിവസങ്ങളിൽ ട്രെയിനിങ് ഉണ്ടാകുക.
ഫീ അടച്ച ശേഷം നിങ്ങളെ ഒരു Whatsapp ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും തുടർന്ന് ഈ ഗ്രൂപ്പിൽ ട്രെയ്നിങ് വിവരങ്ങൾ അറിയിക്കുകയുമാണ് ചെയ്യുക.
ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നതിന് ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ആവശ്യമാണ്.
3500 രൂപയാണ് ട്രെയിനിങ് ഫീ 18% GST ഉൾപ്പെടെ 4130 രൂപയാണ് ഈ ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നതിന് നിങ്ങൾ അടക്കേണ്ടി വരിക.
ട്രെയിനിങ് ആവശ്യമെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
7306502050