About usklogin.com Launching
usklogin.com Launching
2023 ജനുവരി 1 ന് പുതുവത്സരപ്പിറവിയിൽ മലപ്പുറം വാരിയൻകുന്നത്ത് ടൗൺഹാളിൽ വെച്ച് ഇൻറർനെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് & ഓണേഴ്സ് അസോസിയേഷൻ (IDPWOA) സംഘടിപ്പിച്ച മലപ്പുറം ജില്ലാ സമ്മേളനത്തിൽ വെച്ച് Bruvsha LLP കമ്പനിയുടെ usklogin.com വിപണിയിലേക്ക് തുടക്കം കുറിച്ചു.
പ്രസ്തുത സമ്മേളനത്തിൻ്റെ ഉദ്ഘാടകനായ ബഹു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അവർകൾ usklogin.com ലോഗോ പ്രകാശനം നടത്തിക്കൊണ്ട് ഔദ്യോഗികമായി ഉദ്ഘടന കർമ്മം നിർവഹിച്ച ശേഷമാണ് usklogin.com വിപണിയിലേക്ക് തുടക്കം കുറിച്ചു എന്നത് പൊതുവായി അറിയിച്ചത്.
അസംഘടിതമായി നിലനിന്നിരുന്ന ഇന്റർനെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ് മേഖലയിലുള്ളവരെ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുകുടക്കീഴിൽ അണിനിരത്തി സംസ്ഥാനത്ത് ഒട്ടാകെ പ്രവർത്തിക്കുന്ന മികവുറ്റ സംഘടനയാണ് IDPWOA.
സംസ്ഥാനത്ത് വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന IDPWOA മലപ്പുറത്ത് സംഘടിപ്പിച്ച ഈ പരിപാടിയിൽ തന്നെ usklogin.com ൻ്റെ ഔദ്യോഗിക വിപണനം തുടങ്ങാൻ സാധിച്ചത് മികച്ച അവസരമായി കാണുന്നു.
എക്സിബിഷൻ , സംഗീത വിരുന്ന് തുടങ്ങി വിവിധ പരിപാടികളോടു കൂടി നടന്ന സമ്മേളനത്തിൽ , ഡോ: എം.പി. അബ്ദുസ്സമദ് സമദാനി എം.പി. കൂടാതെ പി. ഉബൈദുല്ല എം.എൽ.എ ,വി.പി. അനിൽ (പ്രസിഡൻ്റ് , ജില്ലാ സ്പോർട്സ് കൗൺസിൽ) തുടങ്ങി വിവിധ സാമൂഹിക ട്രേഡ് യൂണിയൻ നേതാക്കളും IDPWOA സംസ്ഥാന ഭാരവാഹികളും , വിവിധ ജില്ലാ ഭാരവാഹികളും 400 ൽ പരം ഇന്റർനെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ് സേവന ദാതാക്കളും പങ്കെടുത്തു, ഈ മഹാ സമ്മേളനവും usklogin.com ൻ്റെ ആരംഭ വിപണനവും വലിയ വിജയകരമായി തീർന്നു.
ബഹു. എം പി അബുദു സ്സമദ് സമദാനി സാഹിബ് IDPWOA മലപ്പുറം ജില്ലാ സമ്മേളനവും usklogin.com എന്ന ഞങ്ങളുടെ സോഫ്റ്റ്‌വെയറും ഉത്‌ഘാടനം ചെയ്ത നിമിഷം ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ Facebook അക്കൗണ്ടിലും instagram അക്കൗണ്ടിലും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Dr.M.P Abdusamad Samadani Facebook Post
Dr.M.P Abdusamad Samadani Instagram Post
ജനസേവന കേന്ദ്രം ഏതുമാകട്ടെ
നിങ്ങളുടെ സംരംഭം പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകാൻ ഞങ്ങളുണ്ട് കൂടെ..
USKLOGIN.COM (Developed by Bruvsha LLP)
ജനസേവന കേന്ദ്രം അല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള സേവന സ്ഥാപനം നടത്തുന്ന സംരംഭകന് ആവശ്യമായി വരുന്ന ഒരുപാട് സംവിധാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ചിട്ടുള്ള ഒരു വെബ് ആപ്ലിക്കേഷൻ ആണ് usklogin.com. ഓൺലൈൻ സേവന രംഗത്ത് വർഷങ്ങളുടെ പരിജയ സമ്പത്തുള്ള രണ്ട് സഹോദരങ്ങളുടെ മേൽനോട്ടത്തിലുള്ള Bruvsha LLP എന്ന കമ്പനിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ ഭരണകൂടത്തിന് കീഴിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം വഴി 2022 ൽ രജിസ്റ്റർ ചെയ്ത Bruvsha LLP DPIIT (Department for Promotion of Industry and Internal Trade) Startup India Recognition സർട്ടിഫിക്കേഷനും Kerala Startup Mission ന്റെ Unique ID സർട്ടിഫിക്കേഷനും ലഭിച്ചു കഴിഞ്ഞു.
Our Vision
ഇന്റർനെറ്റ് സേവന ദാതാക്കൾ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം കണ്ടെത്താൻ ടെക്നോളജിയുടെ ഉപയോഗപ്പെടുത്തലിലൂടെ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവരിക.
Our Mission
ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് കടന്നു വരുന്ന ഓൺലൈൻ സേവന ദാതാക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ നൽകുന്നതിനും കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി കൊടുക്കുക.
Our Goal
സേവന ദാതാക്കൾക്ക് ഒരു സഹായമായി രൂപീകരിച്ച usklogin.com എന്ന വെബ് ആപ്ളിക്കേഷനിൽ സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുതിയ അറിവുകളും നൽകുന്നതിന് കൂടെ തന്നെ അവരുടെ കാര്യങ്ങൾ എളുപ്പമാക്കാൻ വേണ്ട സംവിധാനങ്ങളും യഥാ സമയം ഉൾപ്പെടുത്തി സേവന ദാതാക്കൾക്ക് അവരുടെ സംരംഭം മികച്ചതാക്കാനുള്ള പ്രവർത്തികൾ തുടർന്ന് കൊണ്ട് usklogin.com അവർക്ക് ഒരു മുതൽക്കൂട്ടായി മാറുക.
usklogin.com വെബ് ആപ്ലിക്കേഷന്റെ ഉപയോഗങ്ങൾ
Generate Poster : നിങ്ങൾ നൽകുന്ന സേവനങ്ങൾ സോഷ്യൽ മീഡിയകൾ വഴി ഉപഭോക്താക്കളെ അറിയിക്കാൻ ഒറ്റ ക്ലിക്കിൽ പോസ്റ്ററുകൾ ലഭിക്കുന്നു.
Generate Invoice : ഏത് സേവനം നൽകിയാലും ഉപഭോക്താക്കൾക്ക് അതുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങളടങ്ങിയ ബില്ലുകൾ വളരെ എളുപ്പത്തിൽ നൽകാം.
Get Service Updates : പുതുതായി വന്ന ഒരു സർവീസിനെ കുറിച്ച് അറിയാൻ സാധിക്കുന്നു മാത്രമല്ല അത് ഉപഭോക്താക്കളെ അറിയിക്കാൻ പോസ്റ്ററും ലഭിക്കുന്നു.
Get Services Link : നിങ്ങൾക്ക് ചെയ്യാവുന്ന സേവനങ്ങളുടെ കൃത്യമായ ലിങ്കുകൾ ചെറു വിവരങ്ങളോടെ വളരെ എളുപ്പത്തിൽ ലഭിക്കുന്നു.
Get Useful Tools : സേവനങ്ങൾ ചെയ്യുമ്പോൾ ഉപയോഗപ്രഥമാകുന്ന വിവിധ ടൂളുകൾ അതിന്റെ ഉപയോഗം ഉൾപ്പടെ ലഭിക്കുന്നു.
Get Useful Tips : സേവനങ്ങൾ ചെയ്യുന്നതിലും മാർക്കറ്റിങ്ങിലും ഉപയോഗിക്കാവുന്ന പല അറിവുകളും എളുപ്പ വഴികളും ലഭിക്കുന്നു.
Get Useful informations : നിങ്ങളുടെ സേവനത്തിന് കൂടെ ഉൾപ്പെടുത്താവുന്ന വിവിധ ഏജൻസികളും മറ്റു വരുമാന സാധ്യതകളും അറിയാം.
Get Models/Formats : സമ്മതപത്രം, ബയോഡാറ്റ തുടങ്ങിയ പല കാര്യങ്ങൾക്കും ആവശ്വമായി വരുന്ന രൂപരേഖകളും മാതൃകകളും ലഭ്യമാകുന്നു.
Get Applications Forms : വിവിധ സേവനങ്ങൾ സംബന്ധിച്ചു ആവശ്യം വരുന്ന അപേക്ഷാ ഫോമുകൾ അതിന്റെ വിവരങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ ലഭിക്കുന്നു.
Usk Login Agent Certification : usklogin.com ഉപഭോക്താവാണെന്ന് തെളിയിക്കാൻ പ്രൊഫൈലിൽ നിന്നും വളരെ എളുപ്പത്തിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നു.
തുടങ്ങി ഒരു ഇന്റർനെറ്റ് സേവന ദാതാവിന് ആവിഷമായി വരുന്ന ഒട്ടനതികം ഉപയോഗങ്ങളാണ് usklogin ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
+917306502050
www.usklogin.com